കണ്ണൂർ : കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക് വടക്കൻ കേരളത്തിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മേഖലയിൽ അഞ്ച് പുതിയ ബ്രാഞ്ചുകൾ കൂടി ആരംഭിക്കുന്നു. ഇതോടൊപ്പം ആധുനിക ബാങ്കിങ് സൗകര്യങ്ങളോടെയും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും പൂർണ്ണമായി നവീകരിച്ച നിലവിലുള്ള അഞ്ച് ബ്രാഞ്ചുകൾ പുനഃരവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കണ്ണൂരിലെ ഹോട്ടൽ ഗ്രാൻഡ് ബിനാലയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ബാങ്ക് വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചത്. ......
മദ്ധ്യേഷ്യയിലെ ഇറാൻ, ഇസ്രായേൽ, അമേരിക്കൻ സംഘർഷം മാസങ്ങൾ പിന്നിട്ടിട്ടും അറുതിയില്ലാതെ തുടരുകയാണ്. ഇറാന്റെ ന്യൂക്ലിയർ സംവിധാനങ്ങളെ തകർക്കാനെന്ന പേരിലാണ് ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ ഇറാനിൽ ആക്രമണമാരംഭിച്ചത്. ......
ന്യൂഡൽഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്കൊപ്പം ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും തടയുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ചരിത്രപരമായ ഭേദഗതി നിയമം നിലവിൽ വന്നു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് 'ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമൻഡ്മെന്റ്) ആക്ട്, 2026' പ്രാബല്യത്തിലായത്.
ദേശീയ ഗീതമായ വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ സംരക്ഷണവും ആദരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പാർലമെന്റിൽ ഈ നിയമനിർമ്മാണം കൊണ്ടുവന്നത്.
പുതിയ നിയമത്തിലെ പ്രധാന കാര്യങ്ങൾ:
3 വർഷം വരെ തടവുശിക്ഷ: ദേശീയ ഗാനമോ ദേശീയ ഗീതമോ ആലപിക്കുന്നത് മനഃപൂർവം തടയുകയോ, അവ ആലപിക്കുന്ന ചടങ്ങുകളിൽ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
നിയമത്തിലെ മാറ്റം: 1971-ലെ നിലവിലുള്ള നിയമത്തിലെ സെക്ഷൻ 3 പ്രകാരം ദേശീയ ഗാനം (National Anthem) ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിന് മാത്രമായിരുന്നു ശിക്ഷ നൽകിയിരുന്നത്. ......
കണ്ഠര് രാജീവരുടെ പിൻഗാമിയായി മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല ക്ഷേത്രതന്ത്രിയായി നിയമിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം കോടിക്കണക്കായ അയ്യപ്പഭക്തർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ബോർഡിന്റെ തീരുമാനത്തെ ഒരു വിഭാഗം പൂർണ്ണമായും ന്യായീകരിക്കുമ്പോൾ, വലിയൊരു വിഭാഗം അതിനെതിരെ ശക്തമായി പ്രതികരിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. ......
ഒരു തലമുറയെ നഷ്ടപ്പെടുന്നത് പൊടുന്നനെ ഒരു ദിവസമല്ല; അത് പതിയെ ഉണ്ടാകുന്ന ഒരു അകലമാണ്. ആദ്യം ഭാഷ മാറും. പിന്നെ വിശ്വാസം കെട്ടുപോകും.......
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ അധികമായി ഉയരുന്ന എൽനിനോ പ്രതിഭാസം ഇന്ത്യയിൽ മൺസൂൺ മഴകുറയുന്നതിന് കാരണമായെന്നും അതുമൂലം കേരളത്തിൽ കാലവർഷം പതിവിലും ദുർബലമാണെന്നുള്ള ആശങ്കയോടെയാണ് ജൂലൈ മാസം അവസാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ആഗസ്റ്റ് ഒന്ന് മുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. ......
അന്തരിച്ച ഇതിഹാസ ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി മിഴിയോരം - ‘തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ’ എന്ന പേരിൽ പ്രവാസി വെല്ഫെയര് സംഗീതരാവ് സംഘടിപ്പിച്ചു. ......
ഖത്തറിലെ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന Made in India ക്യാമ്പയിന് തുടക്കമായി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, പാരമ്പര്യം, ആഗോള സ്വീകാര്യത എന്നിവ ആഘോഷിക്കുന്നതിനോടൊപ്പം, ഖത്തറിലെ ഉപഭോക്താക്കൾക്ക് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും മികച്ച വിലയിൽ വാങ്ങാനും അവസരമൊരുക്കുന്നതാണ് ക്യാമ്പയിൻ.
ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ. ......
ഓണം വിപണി ലക്ഷ്യമിട്ട് മായംചേർത്ത വെളിച്ചെണ്ണ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ നീക്കമെന്ന് റിപ്പോർട്ട്. ഉയർന്ന വിലയുള്ള ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പകരം കുറഞ്ഞ വിലയിൽ ‘ഓണം ഓഫർ’ എന്ന പേരിലാണ് മായംചേർത്ത എണ്ണ വിപണിയിലെത്തിക്കുന്നത്. ......
തിരുവനന്തപുരം: കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദവും പ്രൊഫഷണലുമാക്കാൻ ലക്ഷ്യമിട്ടുള്ള ‘മൈ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതി ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കുന്നു.കസ്റ്റഡി പീഡനങ്ങൾ, മൂന്നാംമുറ, നിയമവിരുദ്ധ കസ്റ്റഡി എന്നിവ പൂർണ്ണമായി ഇല്ലാതാക്കി, നൂതന സാങ്കേതികവിദ്യയുടെയും ശാസ്ത്രീയ മാർഗ്ഗങ്ങളുടെയും സഹായത്തോടെ മികച്ച സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ 555 പൊലീസ് സ്റ്റേഷനുകളിലും സമഗ്രമായ മാറ്റം ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി 'കസ്റ്റമർ സാറ്റിസ്ഫാക്ഷൻ' ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന ലഭ്യമാക്കും. ......